Posted By Ranjima KR Posted On

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ദുരൂഹതയോ?

അപർണ നായരുടേത് ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നും  ദുരൂഹത ഇല്ലെന്നും പൊലീസ്. അതേസമയം ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമുള്ള മനോവിഷമമെന്നാണ് സഹോദരി മൊഴി രേഖപ്പെടുത്തിയത്. പൊലീസ് എഫ്ഐആറിൽ ആണ് അപർണയുടെ അനുജത്തി ഐശ്വര്യയുടെ മൊഴിയുളളത്.

ഐശ്വര്യയുടെ മൊഴിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. അമ്മ ബീന വിളിച്ച് അറിയിച്ചതനുസരിച്ച് ഐശ്വര്യ വീട്ടിൽ എത്തുമ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.  അപർണയുടെ മരണത്തിനു കാരണക്കാരൻ ഭർത്താവ് ആണെന്ന് അപർണയുടെ അമ്മ ബീന മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വൈകിട്ട് ഫോണിൽ വിളിച്ച് ഞാൻ പോകുന്നുവെന്നും ഇനി പറ്റില്ലെന്നും മകൾ പറഞ്ഞുവെന്നും അപ്പോൾ തന്നെ ഈ വിവരം മകളുടെ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചെങ്കിലും യഥാസമയം ഇടപെട്ടില്ലെന്നും ഇവർ ആരോപിച്ചു. കരമന തളിയൽ പുളിയറത്തോപ്പിലെ വീട്ടിൽ വ്യാഴം രാത്രി ഏഴരയോടെ ആണ് അപർണയെ കിടപ്പു മുറിയിലെ ഫാനിൽ  തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സഞ്ജിത് കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply