Posted By Ranjima KR Posted On

നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഞേ ർളേരിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.
കടയിലേക്ക് ഇടിച്ചു കയറിയതിനു ശേഷമാണ് വിട്ടുമുറ്റത്തേക്ക് മറിഞ്ഞത്. വെള്ളമുണ്ട സ്വദേശി കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറി ന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ കടയിലുണ്ടായിരുന്ന മുഹമ്മദ് സിനാൻ (14) എന്ന കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply