Posted By Ranjima KR Posted On

മൂലങ്കാവിനെ ഭീതിലാഴ്ത്തിയ കടുവയെ വനംവകുപ്പ് പിടികൂടി

വയനാട് ജില്ലയിലെ ബത്തേരി മൂലങ്കാവ് എർലോട്ടുകുന്നിൽ കടുവയെ വനംവകുപ്പ് പിടികൂടി. ഇന്ന് പുലർ ച്ചെ നാല് മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്.
ദിവസങ്ങളായി ഭീതി പരത്തിയ കടുവായെയാണ് വനംവകുപ്പ് പിടിച്ചെടുത്തത്.

കോഴി ഫാമിനു സമീപം ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 12 വയസുള്ള പെൺകടുവയാണ് കുടുങ്ങിയത് തുടർന്ന് കടുവയെ പരിശോധനക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശരീരത്ത് പരിക്കുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Comments (0)

Leave a Reply