
കണ്ണോത്തുമല ജിപ്പപകടത്തിന്‍ മരണപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യം
വയനാട് തലപ്പുഴ കണ്ണോത്തുമല ജിപ്പപകടത്തിന്‍ മരണപ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് മതിയായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരണപ്പെട്ട തോട്ടം തൊഴിലാളികൾക്ക് കുറഞ്ഞത്10 ലക്ഷം രൂപയും വീടും അനുവദിക്കണമെന്നാണ് ആവശ്യം.
അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണം. ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം വിവിധ പരിപാടികളോടെ കല്‍പ്പറ്റയിന്‍ നടത്തുന്നതിന് ജില്ലാ പ്രസിഡണ്ട് പി.പി.ആലി ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി ജനറല്‍ കണ്‍വീനറും വൈ. പ്രസിഡണ്ട് ബി.സുരേഷ് ബാബു വര്‍ക്കിംഗ് ചെയര്‍മാനും ഉമ്മര്‍കുണ്ടാട്ടിന്‍ ട്രഷര്‍റുമായി 501 അംഗ സ്വാഗത സംഘം രുപീകരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)