Posted By Ranjima KR Posted On

മക്കിമല ജീപ്പ് അപകടം; പ്രവാസി വയനാട് യുഎഇ ഭാരവാഹികള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു

മക്കിമല: വയനാട് ജില്ലയിലെ മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ വീടുകള്‍ പ്രവാസി വയനാട് യുഎഇ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. അപകടത്തിൽപ്പെട്ട 14 കുടുംബത്തിനും പ്രാഥമിക ആവശ്യത്തിനുള്ള ചെറിയ സഹായം ചെയ്തുകൊടുത്തതായി സംഘടന വ്യക്തമാക്കി.

സന്ദർശനത്തിൽ തവിഞ്ഞാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ഷബിത ടീച്ചര്‍ , ഹമീദ് കൂരിയാടന്‍, അയ്യൂബ് പതിയില്‍, ബഷീര്‍ കുനിങ്ങാരത്ത്, നൗഷാദ് കളങ്ങരത്ത്, ഷാജി കോമത്ത്, നൂറുദ്ദീന്‍ പനമരം, ഷിബു രണ്ടേനാല്‍, ദീപു കാട്ടിമൂല,
നാസര്‍ മാനന്തവാടി, ബഷീര്‍ പുല്‍പ്പള്ളി എന്നിവര്‍ ഉണ്ടായിരുന്നു.

Comments (0)

Leave a Reply