
പുഴയിലേക്ക് വീണ് മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു
മാനന്തവാടിയ്ക്കടുത്ത് കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണതായി സംശയിക്കുന്ന യുവാ വിന്റെ മൃതദേഹം കണ്ടെത്തി. വരയാൽ പൂത്തേട്ട് വീട്ടിൽ അജയ് സോജൻ (27) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയവരാ ണ് സ്കൂട്ടർ വീണ് കിടക്കുന്നത് കണ്ടത്. എൻജിൻ ഓഫാകാത്ത നിലയിലായിരുന്നു സ്കൂട്ടർ. മാനന്തവാടി പോലിസും അഗ്നി രക്ഷാസേനയും വാളാട് റെസ്ക്യൂ ടീം പനമരം CH റെസ്‌ക്യു ടീം പ്രവർത്തകരും തിരച്ചിൽ നടത്തിയതിലാണ് മൃതദേഹം കണ്ടെത്തിയത്. സോജൻ സെബാസ്റ്റ്യ ന്റെയും, റിട്ട. അധ്യാപിക എൽസമ്മയുടേയും മകനാണ് മരണപ്പെട്ട അജയ് സോജൻ.
Comments (0)