
ആലുവ പീഡനക്കേസിലെ പ്രതി പിടിയിൽ:8 വയസ്സുകാരി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത് പുലർച്ചെ രണ്ടു മണിക്ക്
ആലുവ പീഡനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബാർ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽനിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. മുൻപും പീഡനക്കേസിൽ പ്രതിയാണ് ഇയാളെന്ന വിവരവും പുറത്തുവന്നിരുന്നു.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Comments (0)