
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍; വയനാട് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കോട്ടത്തറ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പൊതുകുളങ്ങളിലെ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ വയനാട് ജില്ലാ തല ഉത്ഘാടനം അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബുവിന്റെ നേതൃത്വത്തില്‍ കോട്ടത്തറ മരവയല്‍ പൊതുകുളത്തില്‍ നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രനീഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.അക്വാ കള്‍ച്ചര്‍ കോഡിനേറ്റേഴ്‌സ്,പ്രമോട്ടേഴ്‌സ്, പ്രദേശവാസികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹണി ജോസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്ത ,അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)