
വനിതാ ശിശു വികസന വകുപ്പിൽ നിയമനം
വനിതാ ശിശു വികസന വകുപ്പിലെ പോഷൻ അഭിയാൻ 2.0 യിൽ അക്കൗണ്ടന്റ് തസ്തികയിൽ വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ സർവീസിൽ അക്കൗണ്ടന്റ് ആയി 5 വർഷത്തെ പ്രവൃത്തി പരിചയം/അക്കൗണ്ട് ഓഫീസർ/ഓഡിറ്റ് ഓഫീസർ ആയി 3 വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 01.01.2023ൽ 65 വയസ് ആയിരിക്കണം. 30,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷ 18ന് വൈകിട്ട് 5നകം ഡയറക്ടർ, വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയുടെ മാതൃക wcd.kerala.gov.in ൽ ലഭിക്കും.
Comments (0)