
നാടിനെ വിറപ്പിച്ച കടുവയെ പിടികൂടാൻ കഴിയാതെ വനം വകുപ്പ് വലയുന്നു
കടുവക്കായി കാട്ടിക്കുളം പനവല്ലിയില്‍ വ്യാപക തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നോര്‍ത്ത് വയനാട് ഡിഎഫ് ഒ മാര്‍ട്ടിന്‍ ലോവലിന്റെ നിര്‍ദേശ പ്രകാരം 72 വനപാകരും പ്രദേശവാസികളായ പത്തുപേരുമാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൂന്നു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.
കടുവയെ പിടികൂടാൻ കോളിച്ചുവട്, പനവല്ലി, സര്‍വാണി ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
കടുവയുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന കോല്ലി കോളനിയുടെ പ്രദേശത്ത് നിന്നാണ് തിരച്ചില്‍ തുടങ്ങിയത്. ഇത് കാല്‍വരിഎസ്റ്റേറ്റ്, കോട്ടയ്ക്കല്‍ എസ്റ്റേറ്റ്, റസല്‍കുന്ന് പ്രദേശം എന്നിവിടുങ്ങളിലേക്കും നീണ്ടു. തിരച്ചിലിടയില്‍ കോട്ടയ്ക്കല്‍ എസ്റ്റേറ്റില്‍ മൂന്ന് കടുവകളുടെ കാല്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അമ്മക്കടുവയുടെയും രണ്ട് കുട്ടിക്കടുവകളുടെയുമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)