Posted By Ranjima KR Posted On

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്

വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്.പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സൌത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജര്‍ ഈശ്വരന്‍. എസ്, ചീഫ് മാനേജര്‍ മാനന്തവാടി ക്ലസ്റ്റര്‍ ജെറിന്‍ സി ജോസഫ് എന്നിവര്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ കുഞ്ഞായിഷ, സുമ ടീച്ചര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെയും, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

Comments (0)

Leave a Reply