Posted By Ranjima KR Posted On

മക്കിമല  ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം: റവന്യൂ വകുപ്പ് നടപടി തുടങ്ങി

വയനാട് തലപ്പുഴയ്ക്ക് അടുത്ത് മക്കിമലയിൽ കണ്ണോത്തുമല ജീപ്പപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് നടപടി തുടങ്ങി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, പോലീസ് എഫ്.ഐ.ആര്‍ എന്നിവയുള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. നടപടി ക്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ കുടുംബാംഗങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഇതുവരെയും മുഴുവന്‍ പേരുടെയും അപേക്ഷ നല്‍കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.അപകടത്തില്‍ മക്കിമല ആറാം നമ്പര്‍ കോളനിയിലെ ഒന്‍പതു പേരാണ്  മരിച്ചത്. ജീപ്പ് ഓടിച്ച മണികണ്ഠന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മാനന്തവാടി താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply