Posted By Ranjima KR Posted On

കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ ആണ് മരിച്ചത്. ഇയാൾക്ക് 55 വയസായിരുന്നു.കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറാണ് ഇരുമ്പന്‍ കുമാരന്‍.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം.


 

Comments (0)

Leave a Reply