Posted By Ranjima KR Posted On

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണായക റിപ്പോർട്ട് പുറത്ത്

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതിയ റിപ്പോർട്ട് പുറത്ത്. ഹർഷിന കേസിൽ പൊലീസ് കുന്നമംഗലം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത്. കത്രിക വയറ്റിൽ കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണെന്ന് രേഖകൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് കത്രിക വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെഡിക്കൽ കോളജ് എസിപിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ഷിന വീണ്ടും സമരം ഇരിക്കുന്നത്. ഈ മാസം13-ന് നിയമസഭയ്ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും.സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply