Posted By Ranjima KR Posted On

കോൺഗ്രസ് പ്രവർത്തക സമിതിയിൽ തഴയപ്പെട്ടതിൽ അതൃപ്‌തി തുറന്ന് പറയാൻ രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തക സമിതിയിൽ തഴയപ്പെട്ടതിൽ അതൃപ്‌തി തുറന്ന് പറയാൻ രമേശ് ചെന്നിത്തല. നാളെ രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചിലത് പറയാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

താനും ഉമ്മന്‍ചാണ്ടിയുമായി വര്‍ഷങ്ങളുടെ ഹൃദയബന്ധമാണുളളത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. മത്സരരംഗത്ത് ഉമ്മന്‍ചാണ്ടിയുടെ മകനാണുളളത് അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ മാധ്യമങ്ങളെ കാണും.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഏത് പ്രവര്‍ത്തനത്തിലും താൻ മുന്നില്‍ തന്നെയുണ്ടാകുമെന്നും മറ്റ് കാര്യങ്ങളൊക്കെ സെപ്റ്റംബര്‍ ആറാം തീയതിക്ക് ശേഷം സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ കിട്ടിയത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply