Posted By Ranjima KR Posted On

കൽപ്പറ്റ എൻ.എം.എസ്എം. ഗവ.കോളേജിൽ സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്എം. ഗവ.കോളേജിൽ 2023-24 അധ്യായന വർഷത്തിൽ വിവിധ ഡിഗ്രി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി കെമിസ്ട്രി എസ്.ടി വിഭാഗത്തിന് മൂന്ന് സീറ്റും ഒ.ബി.എക്സ് വിഭാഗത്തിന് ഒരു സീറ്റും, ബി എസ് സി കമ്പ്യൂട്ടർ സയൻസ് എസ്.ടി വിഭാഗത്തിന് രണ്ട് സീറ്റും , ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് എൽ.സി വിഭാഗത്തിന് ഒരു സീറ്റും, ബി.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഒ ബി എക്സ് വിഭാഗത്തിന് ഒരു സീറ്റും ബി.എ ഹിസ്റ്ററി,ബി എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്,ബി കോം, ബി എസ് സി കമ്പ്യൂട്ടർ സയൻസ് ,ബി എസ് സി കെമിസ്ട്രി,ബി എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്ക് പി.ഡബ്ല്യു.ഡി വിഭാഗത്തിലും സീറ്റ് ഒഴിവുകൾ ഉണ്ട്. പി.ജി പ്രോഗ്രാമുകളിൽ എം.കോം ഫിനാൻസ് കോഴ്സിൽ എസ് ടി വിഭാഗത്തിൽ നാല് സീറ്റും പി ഡബ്ല്യു. ഡി വിഭാഗത്തിൽ ഒരു സീറ്റും, എം.എ ജേർണലിസം ആന്റ് മാസ്സ് കമ്മ്യൂണിക്കേഷനിൽ എസ്.സി.എസ്.ടി ഇ ഡബ്ല്യു എസ് പി ഡബ്ല്യ ഡി വിഭാഗങ്ങളിൽ ഒരു സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്.

എം എ ഹിസ്റ്ററിക്ക് പി.ഡബ്ല്യു ഡി വിഭാഗത്തിൽ ഒരു സീറ്റും എം എ ഇക്കണോമിക്സ് കോഴ്സിന് എസ് ടി, പി.ഡബ്ല്യു ഡി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതവും ഒഴിവുകൾ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യുജി പിജി എൻട്രൻസ് പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് ഉച്ചക്ക് 1 ന് കോളേജ് ഓഫീസിൽ ഹാജരാവണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp

Comments (0)

Leave a Reply