Posted By Ranjima KR Posted On

208 മീറ്റർ നീളമുള്ള വലിയ പാലം ഇനി മാനന്തവാടിക്ക് സ്വന്തം: വള്ളിയൂര്‍ക്കാവ് പാലം,പൈലിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി  വള്ളിയൂര്‍ക്കാവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായുള്ള പൈലിംഗ് ആരംഭിച്ചു.  ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ പാലം എന്ന പ്രത്യേകത കൂടി വള്ളിയൂർകാവിൽ നിർമ്മിതമാകുന്ന ഈ പാലത്തിന് ഉണ്ട്.

അപ്രോച്ച് റോഡ് ഉള്‍പ്പെടെ 208 മീറ്റര്‍ നീളം ഈ പാലത്തിനുണ്ടാകും. 7.5 മീറ്റര്‍ റോഡും, ഇരുവശങ്ങളിലും 1.5 മീറ്റര്‍ ഫുട്പാത്തുമുള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മാണം നടത്തുക. പൈല്‍ ഫൗണ്ടേഷനോടുകൂടിയ 11 തൂണുകളും, രണ്ട് അവഡ്മെന്റും  ഈ പാലത്തിനുണ്ട്. 17.06 കോടി രൂപയാണ് ഈ പാലത്തിന്റെ നിര്‍മ്മാണ ചിലവ് എന്ന് പ്രതീക്ഷിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp


Comments (0)

Leave a Reply