Posted By Ranjima KR Posted On

ചന്ദനമരം മോഷ്ടാക്കളെ പിടികൂടി

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്.



Comments (0)

Leave a Reply