Posted By Ranjima KR Posted On

ബാണാസുര മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു

വെള്ളമുണ്ട: വയനാട് ജില്ലയിലെ വെള്ളമുണ്ട മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണത്തിൽ താൽക്കാലിക വനംവാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

പടിഞ്ഞാറത്തറക്കടുത്ത് ബാണാസുര മലയിൽ ട്രക്കിങ് ഡ്യൂട്ടിയിലായിരുന്നു തങ്കച്ചൻ . കാട്ടാനയുടെ ആക്രമണം നടന്ന ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കാച്ചാല്‍ നെല്ലിയാനിക്കോട്ട് വീട്ടില്‍ മത്തായിയുടെ മകനാണ് തങ്കച്ചന്‍.

Comments (0)

Leave a Reply