Posted By Ranjima KR Posted On

നിപ സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയുടേതാണ് സ്ഥിരീകരണം. ആരോഗ്യസംഘം ഉടൻ കേരളത്തിലേക്ക് എത്തുമെന്ന് സൂചന. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്നും അല്പ സമയം മുൻപ് ലഭിച്ചു.

പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ജില്ലയില്‍ നിപ സംശയം എത്തിയത്. ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ മാസ്ക്ക്നി ർബന്ധമാക്കിയിരുന്നു. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments (0)

Leave a Reply