
പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം
അമൃത മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി ഒക്ടോബര്‍ രണ്ടിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങള്‍ക്ക് അവസരം. ജില്ലാ-സംസ്ഥാന തല പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. ജില്ലാ മത്സരത്തില്‍ നെഹ്‌റു യുവ കേന്ദ്ര തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സംസ്ഥാനത്തുനിന്നും ഒരാള്‍ക്കാണ് അവസരം. 2023 ഒക്ടോബര്‍ ഒന്നിന് 18 നും 29 നും മധ്യേ പ്രായപരിധിയിലുള്ള വർക്ക് മത്സരിക്കാം. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പൈതൃകവും ജീവിതവും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്ന് മിനിറ്റ് ദൈര്‍ഘ്യള്ള പ്രസംഗ വീഡിയോ ഗൂഗിള്‍ ഹോമില്‍ അപ്ലോഡ് ചെയ്യണം. സെപ്റ്റംബര്‍ 15 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
Comments (0)