Posted By Ranjima KR Posted On

നാടിന്റെ മുഖം കാർഷിക സമൃദ്ധമാകട്ടെ: വെള്ളമുണ്ടയിൽ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു

വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു. കാർഷിക കേരളത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

വയനാട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്‌ദു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി ആറങ്ങാടൻ, എ. കെ. നാസർ,റംല മുഹമ്മദ്‌, സമീറ മാടമ്പള്ളി, റംല മണ്ടോളി, സുലൈഖ കെണിക്കൽ തുടങ്ങിയവർ സംസാരിച്ചു

Comments (0)

Leave a Reply