Posted By Ranjima KR Posted On

വെള്ളമുണ്ടയിൽ വാഹനാപകടത്തിൽ മൂന്നര വയസ്സുകാരി മരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട മടത്തും കുനി റോഡില്‍ വെച്ച് ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. വെള്ളമുണ്ട മടത്തില്‍ ഇസ്മായിലിന്റെയും റെയ്ഹാനത്തിന്റെയും മകള്‍ അന്‍ഫ മറിയം ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ സംഭവം. വീടിന് സമീപത്തെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Comments (0)

Leave a Reply