Posted By Ranjima KR Posted On

പി വി അന്‍വറിന്റെ കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ ഹൈക്കോടതി അനുമതി



പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശവുമായി ഹൈക്കോടതി. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നാണ് കോടതി നിര്‍ദേശം. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണം. വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടി. പി വി അന്‍വര്‍ ഉള്‍പ്പെട്ട പന്ത്രണ്ട് എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.



Comments (0)

Leave a Reply