
വയനാട്ടിൽ താഴെപ്പറയുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
വയനാട്: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു.
ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം.
മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്.
അതേസമയം ഇക്കോ ടൂറിസം സെൻററുകൾ മറ്റു പ്രവർത്തനങ്ങൾ സുരക്ഷ ഉറപ്പാക്കി തുടരാം.
വയനാട് നോർത്ത് ഡിഎഫ്ഒയുടെതാണ് ഉത്തരവ്. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ബാണാസുര മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)