
22 കാരി കഴുത്തറത്ത് ആത്മഹത്യ ചെയ്ത നിലയിൽ
കൊല്ലം കുണ്ടറയില്‍ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍. ഇന്നലെ രാത്രി ഏഴരയോടെ വീടിന്റെ ടെറസിലാണ് പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ സൂര്യയാണ് ആണ് മരിച്ചത്. പെൺകുട്ടിക്ക് 22 വയസ്സായിരുന്നു.
കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/EbmR0YZAAYCCcthOZ5xzCp
Comments (0)