Posted By Ranjima KR Posted On

പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് നടൻ അലന്‍സിയര്‍: പ്രസ്താവന വിവാദത്തിൽ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ നടന്‍ അലന്‍സിയറിന്റെ വിചിത്ര ആരോപണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായി. പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞതാണ് വിവാദമാകുന്നത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.അപ്പന്‍ സിനിമയുടെ പ്രകടനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ പ്രതികരണം.

ഇതൊടൊപ്പം ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്ന് അലന്‍സിയര്‍ വിമര്‍ശിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.

Comments (0)

Leave a Reply