Posted By Ranjima KR Posted On

ആരോഗ്യമന്ത്രിസ്ഥാനത്തുനിന്ന് വീണാ ജോർജിനെ മാറ്റാൻ സാധ്യത

മന്ത്രി സഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് വീണാ ജോർജിനെ മാറ്റുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെയും മാറ്റുമെന്ന് അഭ്യൂഹം. കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പളിയും മന്ത്രി സഭയിലേക്ക്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും.പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും.


അടുത്തയാഴ്ച നിർണായക യോഗം ചേരും.ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറിലാണ് നടക്കുക.

Comments (0)

Leave a Reply