Posted By Ranjima KR Posted On

ലോൺ ആപ്പ് ഭീഷണിയിൽ മനംനൊന്ത് ലോട്ടറി വില്പനക്കാരൻ ആത്മഹത്യ ചെയ്തു

ലോൺ ആപ്പ് ഭീഷണിയിൽ മനംനൊന്ത് കേണിച്ചിറ സ്വദേശി ആത്മഹത്യ ചെയ്തു. ലോട്ടറി വില്പനക്കാരൻ ആയ കേണിച്ചിറ ചിറകോണത്ത് അജയരാജൻ ആണ് ജീവനൊടുക്കിയത്. വിഷയത്തിൽ ഉന്നത അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.

ലോൺ തിരിച്ചടവ് മുടങ്ങിയതോടെ കുടുംബാംഗങ്ങളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമമാണ് അജയ് രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

Comments (0)

Leave a Reply