
കുരങ്ങ് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് 75,000 രൂപ വില വരുന്ന മൊബൈൽ ഫോൺ എറിഞ്ഞു: പിന്നീട് സംഭവിച്ചതോ?
വയനാട് ചുരത്തിലെ കൊക്കയിലേക്കു കുരങ്ങ് എറിഞ്ഞുകളഞ്ഞ മൊബൈൽഫോൺ വിനോദ സഞ്ചാരിക്കു വീണ്ടെടുത്ത് നൽകി കൽപറ്റ അഗ്നിശമന സേന. ചുരം വ്യൂ പോയിന്റ് കാണാനെത്തിയ കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിന്റെ 75,000 രൂപ വില വരുന്ന മൊബൈൽഫോണാണു കുരങ്ങ് കൈക്കലാക്കി ചുരത്തിലെ കൊക്കയിലേക്ക് എറിഞ്ഞത്.
കോഴിക്കോട് നിന്നു വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്റിൽ കാഴ്ചകൾ കാണുകയായിരുന്നു. ഫോൺ ജീപ്പിനുള്ളിലായിരുന്നു. ഇൗ സമയം ജീപ്പിനുള്ളിൽ കയറിയ കുരങ്ങ് ഫോൺ കൈക്കലാക്കി ചുരം വ്യൂ പോയിന്റിന്റെ താഴെ കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോൺ എടുക്കാൻ ഒരു മാർഗവും ഇല്ലാതെ വന്നതോടെയാണ് കൽപറ്റയിലെ അഗ്നിശമനസേനയെ ആശ്രയിച്ചത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പിഎം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർമാൻ ജിതിൻകുമാറാണ് റോപ്പ് കെട്ടി കൊക്കയിലേക്കിറങ്ങിയത്.
Comments (0)