
തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ
തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്. ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. ആത്മഹത്യയായിരുന്നു. അതിന്റെ വേദന അദ്ദേഹം പല തവണ പങ്കുവെച്ചിട്ടുണ്ട്.
Comments (0)