Posted By Ranjima KR Posted On

പെൺകുട്ടികൾക്ക് അമ്പെയ്ത്തിൽ പരിശീലനം നൽകുന്നു

കൽപറ്റ: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവ ചേർന്നു നടപ്പാക്കുന്ന ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് അമ്പെയ്ത്തിൽ പരിശീലനം നൽകുന്നു. 10 മുതൽ 13 വയസ്സു വരെയുളളവർക്ക് പങ്കെടുക്കാം. സിലക്‌ഷൻ ട്രയൽസ് 30ന് രാവിലെ 9.30 മുതൽ കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 04936 202658.

Comments (0)

Leave a Reply