
വയനാട് ജില്ലയെ സംബന്ധിച്ച അറിയിപ്പുകളും തൊഴിലവസരങ്ങളും
തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിമുക്ത ഭടൻമാരുടെ ആശ്രിതർക്ക് പ്രഫഷനൽ കോഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കും. 04936 202668.
ജില്ലയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഒകൾ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ dcpowyd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം.
പുൽപള്ളി കൊളവള്ളി ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് 11 നു സ്കൂളിൽ നടക്കും.
അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കമ്യുണിറ്റി നഴ്‌സ് (പ്രൈമറി പാലിയേറ്റീവ്) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 7 ന് ഓഫിസിൽ നടക്കും.
നെന്മേനി ഗവ.വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ടെക്‌നോളജി ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് കൂടിക്കാഴ്ച 30 നു രാവിലെ 11 ന് 04936 266 700.
കണിയാമ്പറ്റ പഞ്ചായത്തിൽ കമ്യുണിറ്റി വുമൺ ഫെസിലിറ്റേറ്റർ താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച ഒക്ടോബർ 5ന് രാവിലെ 11ന്.
Comments (0)