Posted By Ranjima KR Posted On

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ നമ്പര്‍ ചേര്‍ക്കാനും തെളിമ പദ്ധതിയൊരുങ്ങുന്നു

വൈത്തിരി: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ നമ്പര്‍ ചേര്‍ക്കാനും തെളിമ പദ്ധതിയൊരുങ്ങുന്നു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് തെളിമ പദ്ധതി നടപ്പാക്കുക. വൈത്തിരി താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കാര്‍ഡിലെ അംഗങ്ങളുടെയും ഉടമകളുടെയും പേര്, വയസ്സ്, മേല്‍ വിലാസം, കാര്‍ഡ് ഉടമയുമായിട്ടുള്ള ബന്ധം തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്താം. മതിയായ രേഖകളുമായി അപേക്ഷകള്‍ റേഷന്‍കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിക്കണം.

അതേസമയം അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, എ.എ.വൈ കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍, റേഷന്‍ ഡിപ്പോകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, ലൈസന്‍സി, സെയില്‍സ്മാന്‍ എന്നിവരുടെ പെരുമാറ്റങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ എന്നിവയും നല്‍കാം. റേഷന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തെളിമയില്‍ നല്‍കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Comments (0)

Leave a Reply