Posted By Ranjima KR Posted On

വയനാട് ജില്ലയിൽ ഇന്ന് പുറത്തിറങ്ങിയ പ്രധാന അറിയിപ്പുകൾ

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുള്ള വാഹനം മാസ വാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കി സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ നവംബര്‍ 22 ന് വൈകിട്ട് 4 നകം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നല്‍കണം. ഫോണ്‍: 04936 207800.

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തരം ബോര്‍ഡുകള്‍ അക്രൈലിക്, ഫോം ഷീറ്റ്, വിനൈന്‍, ജിഐ ഷീറ്റ് പ്രിന്റിംഗ് സ്‌ക്വിയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 20 ന് രാവിലെ 10 നകം ക്വട്ടേഷന്‍ നല്‍കണം.

വൈത്തിരി താലൂക്കിലെ പട്ടികവര്‍ഗ്ഗ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 13, 14, 15 തീയതികളില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ കാര്‍ഡുമായി ഹാജരാകണം. അപേക്ഷ നല്‍കി ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ ഐ.റ്റി.ഡി.പി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202232.

Comments (0)

Leave a Reply