
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യം
മാനന്തവാടി: വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യം. നീക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വയനാട്ടിലെത്തുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ടിക്കറ്റ് ലഭ്യമാവുന്ന സാഹചര്യം ഉണ്ടാവണമെന്നും ആള്‍ കേരള ടൂറിസം അസോസിയേഷന്‍ (ആക്ട) മാനന്തവാടി യൂണിറ്റ് ആവശ്യപ്പെട്ടു.
മുനീശ്വരന്‍മുടി, മുത്തുമാരി ഹില്‍സ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് പ്രചാരം നല്‍കാന്‍ ഡിടിപിസി തയ്യാറാകണമെന്നും, പക്ഷിപാതാളം, ബാണാസുരമല ട്രക്കിങ്ങുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും, പടിഞ്ഞാറത്തറ-പൂഴിത്തോട്, തളിപ്പുഴ-ചിപ്പിലിത്തോട് ചുരം ബദല്‍പാതകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും ആള്‍ കേരള ടൂറിസം അസോസിയേഷന്‍ പറഞ്ഞു.
മാനന്തവാടി യൂണിറ്റ് പ്രസിഡന്റായി ബെസ്സി പാറക്കലിനെയും സെക്രട്ടറിയായി വിഷ്ണു കാട്ടിക്കുളം, ട്രഷററായി സുരേഷ് കുറുവ എന്നിവരെയും തിരഞ്ഞെടുത്തു സുധീഷ് പി ജി, അനീഷ് പേര്യ,ഷിജിത്,ഷംസീര്‍ അരണപ്പാറ, അഭിനന്ദ് കുറുവ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Comments (0)