Posted By Ranjima KR Posted On

പുൽപള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ കഞ്ചാവ് കൈവശം വച്ചതിന് യുവാവ് പൊലീസിന്റെ പിടിയിലായി. 175 ഗ്രാം കഞ്ചാവുമായി ചുള്ളിയോട് പൊന്നംകൊല്ലി നെല്ലിനിക്കും തടത്തില്‍ വീട്ടില്‍ രഞ്ജിത്ത് (30) ആണ് പിടിയിലായത്. പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്.

പോലീസിനെ കണ്ട് പരിഭ്രമിച്ച രഞ്ജിത്തിന്റെ കയ്യിലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്.

Comments (0)

Leave a Reply