
വയനാട് തിരുനെല്ലിയിലെ ഈ വീടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പുല്ല് മേഞ്ഞ് ചാണകം മെഴുകിയ.. പഴയ തറവാട്…
കുനിക്കോട് ഗോപാലൻ ചെട്ടിയുടെ ഈ വീട് പഴമയുടെ ഓര്മപ്പെടുത്തലാണ്…
വടക്കേ വയനാടിന്റെ ബ്രഹ്മഗിരിയോരത്തെ പ്രകൃതി രമണീയ സാമ്രാജ്യത്തിൽ പഴമയോടൊപ്പം ജീവിക്കുന്ന മനുഷ്യൻ.
എൺപതു കഴിഞ്ഞ പ്രായത്തിലും മണ്ണിലറങ്ങി ഭൂമിയെ സേവിക്കുന്ന പാരമ്പര്യ കർഷകനാണ് ഈ മനുഷ്യൻ.
വിശാലമായ കാടും പാടവും പച്ചപ്പും കടന്ന് ഈ മനുഷ്യന്റെ വീട്ടിലെത്തിയാൽ കിട്ടുന്ന സംതൃപ്തി വർണനാധീതമാണ്.
പഴമയുടെ പാരമ്പര്യം പേറുന്ന പുല്ലുമേഞ്ഞ വലിയ വീട്ടിൽ എന്നുമവിടെ അഥിതികളായി ആരെങ്കിലുമൊക്കെ ഉണ്ടാകും.
സ്നേഹം കൊണ്ടും വിഭവങ്ങൾ കൊണ്ടും സദ്യ വിളമ്പി എല്ലാവരെയും ഊട്ടാൻ അവര് കാണിക്കുന്ന വിശാലത വേറെ തന്നെയാണ്.
ചാണകം മെഴുകിയ ഈ വീടകത്തിന്റെ ഭംഗി അത് വേറെ തന്നെയാണ്, ഈ വീടും പരിസരവും നമുക്ക് പഴമയുടെ കാർഷിക സംസ്കാരത്തെ ഓർമ്മപ്പെടുത്തും. പഴയകാലത്തേക്ക് നാം യാത്ര ചെയ്തത് പോലെ തോന്നും… അത്രയ്ക്ക് മനോഹാരിത ഒളിപ്പിച്ച വീടാണ് കുനിക്കോട് ഗോപാലൻചെട്ടിയുടെ വീട്.
Comments (0)