
പടിഞ്ഞാറത്തറയിൽ ലോറി അപകടം: ഡ്രൈവർ മരിച്ചു
പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
Comments (0)