
വടുവൻചാലിനു സമീപം കാടാശ്ശേരിയിൽ കോഴിക്കുട്ടിൽ പുലി കുടുങ്ങി
വടുവൻചാൽ :വടുവൻചാലിനു സമീപം കാടാശ്ശേരിയിൽ കോഴിക്കുട്ടിൽ പുലി കുടുങ്ങി. ഹംസ എന്ന ആളുടെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11.30 യോടെയായിരുന്നു സംഭവം. പുലിയെ വനം വകുപ്പ് പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുറച്ചു നാളുകളായി കടുവയുടെ ശല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർക്ക് വലിയ രീതിയിലുള്ള പരാതികൾ ആയിരുന്നു ഉയർന്നത്. മാനന്തവാടി തിരുനെല്ലി പനവല്ലി പ്രദേശത്ത് ഇത്തരത്തിൽ കഴിഞ്ഞമാസം കടുവയെ പിടികൂടിയിരുന്നു.
Comments (0)