
കഞ്ചാവ് കൈവശം വെച്ചതിനു മൂന്ന് പേർ പിടിയിലായി
കല്പറ്റ: സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 225ഗ്രാം കഞ്ചാവുമായി മാനന്തവാടി അഞ്ചുകുന്ന് സ്വദേശി കല്ലിട്ട കുഴിവീട്ടിൽ വിനീഷ് എൻ (28) എന്ന യാളെയും , 30 ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി താലുക്കിൽ ഇരുളം സ്വദേശി മൂഴിമലയിൽ ജിന്റോ ബൈജു എന്നയാളെയും പിടികൂടി.
വയനാട് അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( കെ മു)വയനാട് പാട്ടിയും വയനാട് എക്സൈസ് സ്കോഡ് ഇൻസ്പെക്ടർ ബിൽജിത്തും പാർട്ടിയും പുൽപ്പള്ളി, പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കൽപ്പറ്റ ഭാഗത്ത് വെച്ച് നടന്ന പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി നൂൽപ്പുഴ കുമിഴി സ്വദേശി ചുക്കാലി കുനി കോളനിയിൽ സനീഷ് (20) എന്നയാളെയും പിടികൂടി.
Comments (0)