Posted By Ranjima KR Posted On

കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കൺവെൻഷൻ നടത്തി

മാനന്തവാടി: കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കൺവെൻഷൻ നടത്തി. ജില്ലാ കൺവെൻഷൻ കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ ജി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഭഗീധരൻ അധ്യക്ഷ വഹിച്ചു. മുഖ്യ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി ഗോപകുമാർ നടത്തി.ശ്യാം പിഎം കേരള കോൺഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു.

കേരള യൂത്ത് ഫ്രണ്ട് ബി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ, സംസ്ഥാന സെക്രട്ടറി ലിജോ ജോൺ,സംസ്ഥാന കമ്മിറ്റി അംഗം ബെഞ്ചമിൻ ഈശോ, യൂത്ത് ഫണ്ട് ബി ജില്ലാ ജനറൽ സെക്രട്ടറി വിഗേഷ്,കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വീരേന്ദ്രകുമാർ, ജില്ലാ ട്രഷറർ വിജയൻ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് വിജയൻ, യൂത്ത് ഫ്രണ്ട് ബി സംസ്ഥാന ട്രഷറർ ഷമീർ,യൂത്ത് ഫ്രണ്ട് ബി ജില്ലാ ട്രഷറർ പത്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)

Leave a Reply