Posted By Ranjima KR Posted On

പനമരത്ത് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു

പനമരം: പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി നെറ്റ് ബോള്‍ പരിശീലനത്തിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ടു. പനമരം ടൗണ്‍ പുതിയ നിരത്തുമ്മല്‍ സിദ്ധീഖിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (16) ആണ് മരിച്ചത്.

ഈ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആദ്യം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Comments (0)

Leave a Reply