Posted By Ranjima KR Posted On

നിർത്തിവെച്ച ബസ് പുനരാരംഭിച്ചു: വാറുമ്മൽ കടവ് നിവാസികൾക്ക് ആശ്വാസം

വാറുമ്മല്‍ കടവ്: നിര്‍ത്തിവെച്ച വാറുമ്മല്‍ കടവ് – കല്‍പറ്റ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് പുന:രാരംഭിച്ചു. ഏറെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സര്‍വ്വീസ് ആരംഭിച്ചത്. വാറുമ്മല്‍കടവില്‍ പ്രദേശവാസികള്‍ ബസ്സിന്‌ പൗരസ്വീകരണം നല്‍കി. രാവിലെ ഏഴരയ്ക്ക് മാനന്തവാടിയില്‍ നിന്നും വാറുമ്മല്‍ കടവ് വഴി കല്‍പറ്റക്കും, തിരിച്ച് 9 മണിക്ക് കല്‍പറ്റയില്‍ നിന്നും മാനന്തവാടിക്കുമാണ് സര്‍വ്വീസ്. ഇതു കൂടാതെ നിലവില്‍ 4.10 ന് വാറുമ്മല്‍ കടവ് വഴി മേപ്പാടിക്ക് മറ്റൊരു സര്‍വ്വീസുമുണ്ട്.

ഈ സർവീസ് പുനരാരംഭിച്ചത് മൂലം ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. സർവീസ് മുടങ്ങിയതോടെ വളരെയധികം ജനങ്ങൾ ആണ് പ്രതിസന്ധിയിലായിരുന്നത്.

Comments (0)

Leave a Reply