
ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മറ്റന്നാൾ
കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 17ന് സംഘടിപ്പിക്കും. മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരിക്കും പരിപാടി. പ്രസിഡന്റ് വി.വി. രാജു, വൈസ് പ്രസിഡന്റ് പി. ഭാസ്‌കരന്‍, ട്രഷറര്‍ എം.കെ. സോമസുന്ദരന്‍, സംസ്ഥാന സമിതിയംഗം ജോയ് ഗ്രെയ്‌സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ ഒമ്പതിന് ട്രേഡ് ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും ഫോട്ടോ പ്രദര്‍ശനം സംസ്ഥാന സെക്രട്ടറി സജീഷ് മണിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ക്ഷേമനിധി എന്ന വിഷയത്തില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. രാഘവന്‍ ക്ലാസെടുക്കും. 10.30ന് പൊതുസമ്മേളനം ടി. സിദ്ദീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തവിഞ്ഞാലിലെ ആര്‍.എസ്. അഖില്‍, മാനന്തവാടിയിലെ ഫ്രാന്‍സിസ് ബേബി, ബത്തേരിയിലെ എ.ആര്‍. രേഷ്മ എന്നിവര്‍ക്കുള്ള ഫോട്ടോഗ്രഫി അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണം ചെയ്യും. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടുകൂടി സമ്മേളനം സമാപിക്കും.
Comments (0)