Posted By Ranjima KR Posted On

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആധിപത്യം നേടി എ ഗ്രൂപ്പ്

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് ആധിപത്യം നേടി. സംഘടന തിരഞ്ഞെടുപ്പിൽ ജില്ലയിൽ എ ഗ്രൂപ്പിനാണ് ആധിപത്യം .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ അമൽ ജോയ് വിജയിച്ചു. സുൽത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ടായി എ ഗ്രൂപ്പിലെ കെ എം നൗഫലും കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ടായി എ ഗ്രൂപ്പിലെ ഡിന്റോ ജോസും മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ടായി ഐ ഗ്രൂപ്പിലെ അസീസ് വാളാടും തിരഞ്ഞെടുക്കപ്പെട്ടു.

കെപിസിസി വർക്കി ങ് പ്രസിഡണ്ട് ടി. സിദ്ദീഖും ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചനും സഹയിക്കതിരുന്നിട്ടും യൂത്ത് കോൺഗ്രസിൽ എ ഗ്രൂപ്പിന് മികച്ച വിജയം നേടാൻ കഴിഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ജമീർ പള്ളിവയൽ അരുൺ ദേവ് സംസ്ഥാന സെക്രട്ടറിമാരായി ലയണൽ മാത്യു സി എം ലിനീഷ് ജിജോ പൊടിമറ്റം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ അമ്പലവയൽ നെൻമേനി നൂൽപ്പുഴ വടക്കനാട് ചീരാൽ പുൽപ്പള്ളി മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പും മീനങ്ങാടി സുൽത്താൻബത്തേരി ഇരളം മണ്ഡലങ്ങൾ കെസി ഗ്രൂപ്പും പൂതാടി വാകേരി തോമാട്ട്ചാൽ മുള്ളൻകൊല്ലി മണ്ഡലങ്ങൾ ഐ ഗ്രൂപ്പുംവിജയിച്ചു. കൽ പറ്റ നിയോജകമണ്ഡലത്തിൽ മുട്ടിൽ മേപ്പാടി കൽപ്പറ്റ മുനിസിപ്പാലിറ്റി കണിയാമ്പറ്റ വൈത്തിരി മണ്ഡലങ്ങൾ എ ഗ്രൂപ്പും പടിഞ്ഞാറത്തറ മൂപ്പയിനാട് പൊഴുതന ഐ ഗ്രൂപ്പും തരിയോട് വെങ്ങപ്പള്ളി മണ്ഡലങ്ങൾ കെസി ഗ്രൂപ്പും വിജയിച്ചു. കൽപറ്റ മണ്ഡലത്തിൽ ടി. സിദ്ധീഖ് പിന്തുണച്ച സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐസി ബാലകൃഷ്ണൻ എംഎൽഎ ,കെഎൽ പൗലോസ് ,കെ കെ വിശ്വനാഥൻ മാസ്റ്റർ എന്നിവർ ഐ ഗ്രൂപ്പിനും കെ ഇ വിനയൻ ,സംഷാദ് മരക്കാർ, പി പി ആലി എന്നിവർ എ ഗ്രൂപിനും വേണ്ടി ജീവമായി രംഗത്തുണ്ടായിരുന്നു. ഗ്രൂപ്പില്ലെന്ന് നേതാക്കന്മാർ വാദിക്കുമ്പോഴും അകത്തളങ്ങളിൽ മൂന്ന് എ, ഐ, കെ.സി ഗ്രൂപ്പുകൾ സജീവമാണ്.

Comments (0)

Leave a Reply