Posted By Ranjima KR Posted On

പശു വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം (പശുവളര്‍ത്തല്‍ ) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. തേയില, കാപ്പി, റബ്ബര്‍ എന്നീ എസ്റ്റേറ്റുകളിലെ ലയങ്ങളില്‍ താമസിക്കുന്ന 10 തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ് നിര്‍മ്മിച്ച് പരിപാലിക്കുന്നതിന് എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയില്‍ 80 ശതമാനം ധനസഹായം ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 30 വൈകീട്ട് 5 നകം ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളില്‍ നിന്നും ലഭ്യമാകും. ഫോണ്‍ മാനന്തവാടി-984743287, പനമരം-7338290215,ബത്തേരി-9447773180, കല്‍പ്പറ്റ-9400206167

Comments (0)

Leave a Reply