Posted By Ranjima KR Posted On

വാട്സാപ്പിൽ പുതിയൊരു മാറ്റമുണ്ട്:  എന്താണെന്ന് നിങ്ങൾ അറിഞ്ഞോ?

പുതിയ പ്രത്യേകതകളാണ് വാട്സാപ്പ് ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ നിലവിൽ വന്ന പുതിയ പ്രത്യേകത വോയ്സ് ചാറ്റ് ഫീച്ചറാണ്.

ക്ലബ് ഹൗസ്, ടെലഗ്രാം, ഡിസ്‌കോർഡ് എന്നിവയിൽ ഇതിനകം ലഭ്യമായ ഫീച്ചറാണ് വാട്സ്ആപ്പിലും അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് വോയ്‌സ് കോൾ, വീഡിയോകോൾ ഉൾപ്പെടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സംവദിക്കാനുള്ള മറ്റ് ഫീച്ചറുകൾ ഇതിനകം വാട്സ്ആപ്പിൽ ലഭ്യമാണ്. വോയ്സ് മെസേജ് പോലെയല്ല വോയ്സ് ചാറ്റ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാനാവും. അതിൽ പങ്കെടുക്കാനും സംസാരിക്കാനും താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.

​ഗ്രൂപ്പ് വോയ്സ് കോൾ ആരംഭിക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നതുപോലെ വോയ്സ് ചാറ്റിൽ‌ റിങ് ഉണ്ടാകില്ല. പകരം ഒരു പുഷ് നോട്ടിഫിക്കേഷൻ മാത്രമായിരിക്കും ലഭിക്കുക. വോയ്‌സ് ചാറ്റിൽ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്‌സാപ്പ് ചാറ്റുകൾ ഉപയോഗിക്കാനാവും. ചാറ്റിൽ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റിൽ പങ്കെടുക്കുന്നതെന്ന് കാണാനാകും.

33 മുതൽ 128 ആളുകൾ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്‌സ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് ചാറ്റ് ആരംഭിക്കുമ്പോൾ ചെറിയൊരു ബാനറായി വാട്‌സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങൾ കാണാം.


Comments (0)

Leave a Reply