Posted By Ranjima KR Posted On

കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക: ആം ആദ്മി പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൽപ്പറ്റ: കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രടറി ജയദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ്റെ മരണത്തിന് കാരണം സർകാർ ആണെന്നും കാർഷിക മന്ത്രി രാജിവെക്കണമെന്നും സർകാർ സ്പോൺസേഡ് കൊലപാതകങ്ങൾ ഇനി ഉണ്ടാകരുതെന്നും ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറി ഡോ സുരേഷ്, ഗ്രീൻ കേരള മൂവ്മെൻ്റ് ഭാരവാഹി വർഗീസ് വട്ടേക്കാട്ടിൽ, എ.പി.ഇ.എസ് ജില്ലാ പ്രസിഡണ്ട് ബഷീർ ആനന്ദ് ജോൺ, പാർട്ടി ഭാരവാഹികൾ ആയ ഇ.വി തോമസ്,ജേക്കപ് കെ. പി, അബ്ദുൽ റസാഖ്, കൃഷ്ണൻകുട്ടി, ലിയോ മാത്യൂ, അഷ്റഫ് വൈത്തിരി, മുജീബ് റഹ്മാൻ, മനു മത്തായി എന്നിവർ സംസാരിച്ചു.

Comments (0)

Leave a Reply