Posted By Ranjima KR Posted On

ബത്തേരിയിൽ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ


ബത്തേരി: ബത്തേരിയിൽ ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാൾ പിടിയിലായി.  കോഴിക്കോട്, വെള്ളിമാട്കുന്നിൽ താമസിച്ചുവരുന്ന തിരുവനന്തപുരം സ്വദേശിയായ സുനിൽകുമാറിനെയാണ് ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മകൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെ യ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന കുപ്പാടി, കോട്ടക്കുന്നിൽ താമസിക്കുന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടി സ്ഥാനത്തിലാണ് അറസ്റ്റ്. കേരളത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ട്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Comments (0)

Leave a Reply